കണ്ണൂർ വിഷൻ ചാനൽ എക്സിക്യുട്ടീവ് ഡയരക്ടറും പി.ഡി.ഐ.സി എം.ഡിയുമായ കെ.ഒ പ്രശാന്ത് അന്തരിച്ചു
കണ്ണൂർ : കണ്ണൂർ വിഷൻ ചാനൽ എക്സിക്യുട്ടീവ് ഡയരക്ടറും പി.ഡി.ഐ.സി എം.ഡിയുമായ കെ.ഒ പ്രശാന്ത് അന്തരിച്ചു. സി.ഒ.എ മട്ടന്നൂർ മേഖലാ സിക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ജില്ലാ ജോയിൻ്റ് സിക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ.ഒ പ്രശാന്ത് കേബിൾ ടി.വി ഓപ്പറേറ്റേർസ് അസോസിയേഷൻ്റെ തുടക്കകാലം മുതലുള്ള പ്രവർത്തകനായിരുന്നു. മട്ടന്നൂരിലെ സിറ്റി കേബിൾ നെറ്റ് വർക്ക് മാനേജിംഗ് പാർട്ണറായ പ്രശാന്ത് മട്ടന്നൂർ സ്വദേശിയാണ്. കുറച്ചു കാലമായി അസുഖ ബാധിതനായി ചികിൽസയിലായിരുന്നു. ഭാര്യ ഷീബ, മക്കൾ നന്ദിദ് കൃഷ്ണ, ശിവനന്ദ സഹോദരങ്ങൾ പ്രവീൺ ബാബു (പരേതൻ), പ്രത്യുഷ. 4മണിക്ക് പൊറോറ ശ്മശാനത്തിൽ സംസ്കരിക്കും.