മോറാഴ സമരത്തിന്റെ 84-ാം വാര്‍ഷികം സാമ്രാജ്യത്വ വിരുദ്ധദിനം ഉദ്ഘാടനം ചെയ്തു
മോറാഴ : മോറാഴ സമരത്തിന്റെ 84-ാം വാര്‍ഷികം സാമ്രാജ്യത്വ വിരുദ്ധദിനം അഞ്ചാംപീടികയില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന് ഉദ്ഘാടനം ചെയ്തു. CPIM കല്ല്യാശ്ശേരി വെസ്റ്റ് ലോക്കല്‍ സെക്രട്ടറി ടി. അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. CPIM മോറാഴ ലോക്കല്‍ സെക്രട്ടറി കെ.ഗണേശന്, CPIM ജില്ല കമ്മിറ്റി അംഗങ്ങളായ പി.മുകുന്ദന്, കെ. സന്തോഷ്, ടി.ചന്ദ്രന്, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി.ഗോവിന്ദന്, കര്‍ഷക തൊഴിലാളി ജില്ലാ പ്രസിഡന്റ് കെ. ദാമോദരന്‍ മാഷ് തുടങ്ങിയവർ സംസാരിച്ചു.