എ ഡി എമ്മിന്റെ ആത്മഹത്യയിൽ കണ്ണൂർ കളക്ടറുടെ പങ്കും അന്വേഷിക്കണമെന്ന് KPCC അദ്ധ്യക്ഷൻ കെ സുധാകരൻ എം. പി
കണ്ണൂർ : എ ഡി എമ്മിന്റെ ആത്മഹത്യയിൽ കണ്ണൂർ കളക്ടറുടെ പങ്കും അന്വേഷിക്കണ മെന്ന് KPCC അദ്ധ്യക്ഷൻ കെ സുധാകരൻ MP. ദിവ്യയെ സി.പിഎം സംരക്ഷിക്കുക യാണ്. ദിവ്യയുടെ റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങളിൽ സി പി എം ഇടപെട്ട് തിരുത്തൽ വരുത്തും. ഇതിനായി പി ശശി ഇടപെടുമെന്നും സുധാകരൻ പറഞ്ഞു അതേസമയം പാലക്കാട് പ്രചരണത്തിന് കെ മുരളീധരൻ എത്തുമെന്ന് സുധാകരൻ പറഞ്ഞു. ഡി സി സിയും കെ പി സി സി യും സ്ഥാനാർഥി ലിസ്റ്റ് നൽകിയിട്ടുണ്ട്. അതിൽ എന്താണ് തെറ്റെന്നും സുധാകരൻ ചോദിച്ചു.