അഴീക്കോടന്റേയും പിണറായിയുടേയും പാര്‍ട്ടി വളരരുതെന്നാണ് മാധ്യമങ്ങളുടെ നിലപാട് എന്ന് പി കെ ശ്രീമതി ടീച്ചർ
കണ്ണൂർ : അഴീക്കോടന്റേയും പിണറായിയുടേയും പാര്‍ട്ടി വളരരുതെന്നാണ് മാധ്യമങ്ങളുടെ നിലപാട് എന്ന് പി കെ ശ്രീമതി ടീച്ചർ. അന്‍വറിന്റെ ആരോപണങ്ങളില്‍. മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടും മാധ്യമങ്ങള്‍ അടങ്ങാത്തതെന്താണ് ? എന്നാണ് പി കെ ശ്രീമതി ടീച്ചര്‍ ചോദിച്ചത്. വലതുപക്ഷ രാഷ്ട്രീയക്കാരും വർഗീയത ഇളക്കിവിടുന്നവരും മാധ്യമങ്ങളും കൂടിചേർന്നാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നശിപ്പിക്കാം എന്ന ലക്ഷ്യമാണ് ഇന്നും കൊണ്ടുനടക്കുന്നത്. അത് നടക്കില്ല എന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞു. പറഞ്ഞത് ശരിയല്ല , യാഥാർഥ്യം ഇതാണെന്ന് മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു എന്നും ശ്രീമതി ടീച്ചർ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിലും ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിരുന്നു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ടും അന്വേഷിച്ച് സാവകാശം തരാതെ മാധ്യമങ്ങൾ നടത്തുന്നത് ഭീകരത തന്നെയാണ്. ഇത്തരത്തിലുള്ള ഈ മാധ്യമ ഭീകരത കേരളത്തിൽ അല്ലാതെ വേറെ സംസ്ഥാനങ്ങളിൽ ഒന്നുമില്ല. കാരണം കമ്മ്യൂണിസ്റ്റ് പാർട്ടി വളരാൻ പാടില്ല എന്നതാണ് ഇവർക്ക്. ജനക്ഷേമ പ്രവർത്തനങ്ങളുമായി നവകേരളം കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോൾ അതിനു തടസം നിൽക്കുകയാണ് ഇവർ എന്നും ശ്രീമതി ടീച്ചർ പറഞ്ഞു.