തൗഹീദ് സമ്മേളനം ഐഎസ്എം സംസ്ഥാന പ്രസിഡൻറ് ശെരീഫ് മേലേതിൽ ഉദ്ഘാടനം ചെയ്തു
കണ്ണൂർ : കേരള നദ്വത്തുൽ മുജാഹിദീൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തൗഹീദ് സമ്മേളനം ഐഎസ്എം സംസ്ഥാന പ്രസിഡൻറ് ശെരീഫ് മേലേതിൽ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജവഹർഓഡിറ്റോറിയ ത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് പി കെ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ഡോക്ടർ സുൽഫിക്കർ അലി, അബ്ദുൾ ജലീൽ മാമാങ്കര, ഉനൈസ് പാപ്പിനിശ്ശേരി, ഇസ്ഹാക്ക് അലി കല്ലിക്കണ്ടി അബ്ദുൾ ഖയ്യും പുന്നശ്ശേരി, കെ നിസാമുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.