കേരള ബഡ്ജറ്റ് അധ്യാപകരെ അവഗണിച്ചതിനെതിരെ കെ പി എസ് ടി എയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി
കണ്ണൂർ : കേരള ബഡ്ജറ്റ് അധ്യാപകരെ അവഗണിച്ചതിനെതിരെ കെ പി എസ് ടി എയുടെ നേതൃത്വത്തിൽ അധ്യാപകർ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് മാർട്ടിൻ ജോർജ് സമരം ഉദ്ഘാടനം ചെയ്തു. യു കെ ബാലചന്ദ്രൻ, ഇ കെ ജയപ്രസാദ്, കെ രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി. യുകെ ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു . റെനീഷ് കോട്ടയാൻ, എം കെ അരുണ, പി പി ഹരിലാൽ, പി എസ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു.