ഫ്യൂഷൻ ആർട്ട് നാഷണൽ അവാർഡ് പ്രഖ്യാപിച്ചു
കണ്ണൂർ : ഇന്ത്യ ആൻഡ് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂഷൻ ആർട്ട് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ചിത്രകാരന്മാർക്കുള്ള 2023 – 24 വർഷത്തിലെ ഫ്യൂഷൻ ആർട്ട് നാഷണൽ അവാർഡ് പ്രഖ്യാപിച്ചു. ഡോ. പി കെ ഭാഗ്യലക്ഷ്മി, ബിജു പാണപ്പുഴ, നിഷാ ഭാസ്കരൻ എന്നിവർക്കാണ് അവാർഡ്. 25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ചിത്രകലക്ക് പുറമെ കലാസാംസ്കാരിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.1-4-2025 ന് നടന്ന ഓൺലൈൻ മീറ്റിംഗിലാണ് അവാർഡ് പ്രഖ്യാപിച്ചത് ഇർഷാദ് ആദം യുഎഇ, നാസർ ചപ്പാരപ്പടവ്, മുഹമ്മദ് അനസ് എറണാകുളം എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു.