ഏച്ചൂർ കമാൽ പീടികയിലെ പി.പി. മുഹമ്മദ് റഫീഖിനെ കാറിൽ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസ്; ഒരാൾകൂടി അറസ്റ്റിൽ
കണ്ണൂർ : ബാംഗ്ലൂരിലെ ബേക്കറി ഉടമ ഏച്ചൂർ കമാൽ പീടികയിലെ പി.പി. മുഹമ്മദ് റഫീഖിനെ കാറിൽ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസിൽ ഒരാൾകൂടി അറസ്റ്റിൽ കാടാച്ചിറ ആഡൂരിലെ മീത്തൽ കിഴക്കെ വളപ്പിൽ പഴയപുരയിൽ പ്രജോഷിനെയാണ് ചക്കരക്കൽ പോലീസ് പിടികൂടിയത്. മറ്റൊരു കേസിൽ പാലക്കാട് വാളയാർ ചെക്ക് പോസ്റ്റ് സമീപത്തുനിന്ന് ഇയാളെ അവിടെയുള്ള പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവരം ലഭിച്ച ചക്കരക്കൽ പോലീസ് പ്രതിയെ അവിടെ നിന്ന് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പിനായി ചക്കരക്കല്ലിൽ എത്തിച്ചു. വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന സംഭവത്തിനു ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു.