കുഞ്ഞിമംഗലത്ത് വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഭ്രാന്തൻകുറുക്കന്റെ പരാക്രമം
തളിപ്പറമ്പ : കുഞ്ഞിമംഗലത്ത് വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഭ്രാന്തൻകുറുക്കന്റെ പരാക്രമം. കാൽ നടയാത്രക്കാരുൾപ്പെടെ ഇരുപതോളം പേർക്ക് കുറുക്കന്റെ കടിയേറ്റു. മൂശാരിക്കൊവ്വൽ, കുതിരുമ്മൽ, മാട്ടുമ്മൽ കളരി, വണ്ണച്ചാൽ പ്രദേശത്തുള്ള വർക്കാണ് കടിയേറ്റത്. കമലാക്ഷി, രാജൻ, പ്രജിത്ത്, കുഞ്ഞമ്പു, സുഷമ, ഉമ, സജീവൻ, കമലാക്ഷി, കൃഷ്ണൻ, ചന്ദ്രൻ, ദാമോദരൻ, കരുണാകരൻ, ശ്രീജ, ദീപ എന്നിവർ പരിയാരം മെഡിക്കൽ കോളേജാശു പത്രിയിൽ ചികിത്സ തേടി. വനം വകുപ്പ് ഉദ്യോഗസ്ഥർ കുഞ്ഞിമംഗലത്ത് എത്തി പരിശോധന നടത്തി തുടർന്ന് ഫോറസ്റ്റുകാർ കുറുക്കനെ വെടിവെച്ച് കൊന്നു.