കാറിൽ കടത്തിയ 17 ലിറ്റർ മദ്യവുമായി യുവാവ് മട്ടന്നൂരിൽ എക്സൈസിന്റെ പിടിയിലായി
കണ്ണൂർ : കാറിൽ കടത്തിയ 17 ലിറ്റർ മദ്യവുമായി യുവാവ് മട്ടന്നൂരിൽ എക്സൈ സിന്റെ പിടിയിലായി. കല്ലുവയൽ സ്വദേശി കുരക്കനാൽ വീട്ടിൽ കെ എസ് നിഖിലാണ് 34 കുപ്പി മദ്യവുമായി പിടിയിലായത്. മദ്യം കടത്താനുപോയോഗിച്ച കാറും കസ്റ്റഡിയി ലെടുത്തു. എക്സ്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പെരേരയുടെ നേതൃത്വത്തി ലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.