നാടുകാണി തെറ്റുന്ന റോഡിൽ ഓടിക്കൊണ്ടിരിക്കയായിരുന്ന കാർ പൂർണ്ണമായും കത്തി നശിച്ചു
കണ്ണൂർ : നാടുകാണി തെറ്റുന്ന റോഡിൽ ഓടിക്കൊണ്ടിരിക്കയായിരുന്ന കാർ പൂർണ്ണമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്ന യാത്രികർ വാഹനം നിർത്തി ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. രാവിലെ 11 മണിയോടെണ് സംഭവം, ചപ്പാരപ്പടവ് ഭാഗത്ത് നിന്നും നാടുകാണി ഭാഗത്തേക്ക് വരികയായിരുന്ന കാറിനാണ് തീ പിടിച്ചത്, കാർ പൂർണ്ണമായും കത്തിനശിച്ചു, ബോണറ്റിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രികർ വാഹനം സൈഡിലൊതുക്കി, പുറത്തിറങ്ങിയതി നാൽ വൻ അപകടം ഒഴിവായി. രണ്ട് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പിൽ നിന്നും പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തീയണച്ചു. എസിയിൽ നിന്നുള്ള ഷോർട്ട് സെർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പടപ്പേങ്ങാട് സ്വദേശി അജറായിരുന്നു കാർ ഓടിച്ചിരുന്നത്.