വിദ്യാർത്ഥി ബസ് കൺസഷൻ തുക വർധിപ്പിക്കുന്നതിനോട് SFIയ്ക്ക് യോജിപ്പില്ല; SFI സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്
കണ്ണൂർ : വിദ്യാർത്ഥി ബസ് കൺസഷൻ തുക വർധിപ്പിക്കുന്നതിനോട് SFIയ്ക്ക് യോജിപ്പില്ല എന്ന് SFI സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ വൈദ്യുതാ ഘാതമേറ്റ് മരിച്ച സംഭവത്തിൽ കുറ്റക്കാർ ക്കെതിരെ കർശന നടപടി സ്വീകരിക്കണ മെന്നും സജ്ജീവ് പറഞ്ഞു. വീഴ്ച്ച സംഭവിച്ചത് ആരുടെ ഭാഗത്താണെന്നത് അന്വേഷണത്തിലൂടെയാണ് മനസിലാവുക. നടപടി ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. താത്കാലിക വി സി മാർ നാടകം കളിക്കുകയാണ്. എസ് എഫ് ഐ യും വി സി മാരും തമ്മിലുള്ള മൂപ്പിളമ തർക്കമല്ല നടക്കുന്നത്.സമരം പൊതുവായ വിഷയങ്ങളുടെ പേരിലെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. മോഹൻ കുന്നുമ്മലിന്റെ അക്കാദമിക യോഗ്യതയെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല.അങ്ങനെയൊരാളാണ് രജിസ്ട്രാറുടെ യോഗ്യത ചോദ്യം ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.