ആറളം ഫാം പുനരധിവാസ മേഖലയിലെ ആദ്യ ഡോക്ടറാകാൻ ഒരുങ്ങുന്ന ഉണ്ണിമായക്ക് അഭിനന്ദനങ്ങളുമായി വനംവകുപ്പ് അധികൃതർ
ആറളം : പ്രതിസന്ധികളെ മറികടന്ന് ആറളം ഫാം പുനരധിവാസ മേഖലയിലെ ആദ്യ ഡോക്ടറാകാൻ ഒരുങ്ങുന്ന ഉണ്ണിമായക്ക് അഭിനന്ദനങ്ങളുമായി വനംവകുപ്പ് അധികൃതർ. ചരിത്രനേട്ടം കൈവരിച്ച ഉണ്ണിമായയെ വീട്ടിലെത്തി യാണ് കണ്ണൂർ ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം (RRT) ആദരിച്ചത്. ആറളം ഫാമിലെ പത്താം ബ്ലോക്കിൽ, ചപ്പിലി ഹൗസിൽ സി.ആർ. മോഹനൻ്റെയും ബിന്ദുവിൻ്റെയും മകളായ ഉണ്ണിമായയുടെ വീട്ടിലെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചു. കൊട്ടിയൂർ റേഞ്ച് ഓഫീസർ ഉണ്ണിമായയെ പൊന്നാട അണിയിച്ച് ആദരിച്ചു. കണ്ണൂർ ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയിൽ നിന്നും ഉണ്ണിമായക്ക് പഠന പ്രോത്സാഹന ധനസഹായം നൽകുമെന്ന് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (DFO) വൈശാഖ് IFS അറിയിച്ചു . ആറളം പുനരധിവാസ മേഖലയിലെ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഈ അംഗീകാരം അവിടുത്തെ സമൂഹത്തിന് വലിയ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു