റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തില്‍ വിയോജിപ്പില്ല; സർക്കാർ തീരുമാനത്തിന് ഒപ്പമാണ് താനെന്ന് പി ജയരാജൻ
കണ്ണൂർ : റവാഡ ചന്ദ്രശേഖറിന്റെ നിയമനത്തില്‍ വിയോജിപ്പില്ല,സർക്കാർ തീരുമാനത്തിന് ഒപ്പമാണ് താനെന്ന് പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു. സർക്കാർ തീരുമാനത്തിന് ഒപ്പമാണ് താൻ. മെറിറ്റ് അടിസ്ഥാനത്തിൽ ആണ് സർക്കാർ തീരുമാനം. മന്ത്രിസഭാ തീരുമാനത്തെ എതിര്‍ത്തിട്ടില്ല.കൂത്തുപറമ്പ് വെടിവെപ്പിൽ റവഡായ്ക്ക് പങ്കുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറി. താൻ പറയേണ്ടതെല്ലാം പാലക്കാട് വച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞിട്ടു ണ്ട്. അത് എന്റെ ഫേസ്ബുക്കിലുണ്ട്. പാർട്ടിയിൽ വിശ്വസിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും പി.ജയരാജൻ പറഞ്ഞു.