റോഡപകടങ്ങളിൽ ജീവഹാനി സംഭവിച്ചവരുടെയും പരിക്കേറ്റവരുടെയും ഓർമ്മദിനമായി ആചരിച്ചു
തളിപ്പറമ്പ : എല്ലാ വർഷവും നവംബറിലെ മൂന്നാമത്തെ ഞായറാഴ്ച റോഡപകട ങ്ങളിൽ ജീവഹാനി സംഭവിച്ചവരുടെയും പരിക്കേറ്റവരുടെയും ഓർമ്മ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി തളിപ്പറമ്പ് സബ് ആർ.ടി ഓഫീസിൻ്റെ ആഭിമുഖ്യത്തി ൽ രണ്ട് വ്യത്യസ്ത അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടു. രാവിലെ 8.30ന് വിഖ്യാതമായ വിളക്കന്നൂർ ക്രിസ്തു രാജ ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ ദേവാലയപരിധിയിലെ ഒരു കുടുംബത്തിലെ തന്നെ പിതാവും പുത്രനും ഒരു വർഷത്തിൻ്റെ വ്യത്യാസത്തിൽ നടന്ന വ്യത്യസ്ത റോഡപകങ്ങളിൽ മരണപ്പെട്ടതിൽ അവരെ അനുസ്മരിച്ചു. ശ്രീ സുബിൻ ജോസ് 04-11-18 ന് ഇരിട്ടി കീഴ്പള്ളിയിൽ വെച്ചും പിതാവ് ജോസ് 22.12.19 ന് ഇതേ ദേവാലയപരിസരത്തു വെച്ചുമാണ് അപകടത്തിൽ പെട്ടത്. ദേവാലയ വികാരി ശ്രി. കീഴാരത്തിൽ തോമസ് അനുസ്മരണ ഭാഷണം നടത്തി. തളിപ്പറമ്പ് സബ് ആർ.ടി. ഓഫീസിലെ എം.വി.ഐ ശ്രീ. ടി. വൈകുണ്ഠൻ ഓർമ്മ ദിനത്തിൻ്റെ പ്രാധാന്യം വിശദീകരിക്കുക യും ഓർമ്മ ദിന പ്രതിജ്ഞ ചൊല്ലിക്കൊടു ക്കുകയും ചെയ്തു. കുടുംബത്തിൽ നിന്ന് സുബിൻ ജോസിൻ്റെ അമ്മ സൂസമ്മ , തളിപ്പറമ്പ് പരിധിയിലെ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവർ സംബന്ധിച്ചു. എ.എം വി ഐ ധനുഷ് ടി നന്ദി പ്രകാശിപ്പിച്ചു. തളിപ്പറമ്പ് പൂവം സെൻ്റ് മേരീസ് ദേവാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ആ ദേവാലയത്തിലെ തന്നെ മദർ സുപ്പീരിയറായിരുന്ന സൗമ്യ വാഴപ്പള്ളിയുടെ അനുസ്മരണം സംഘടിപ്പിച്ചു 2014 ജനുവരിയിൽ ദേവാലയപരിസരത്ത് വെച്ച് തന്നെയാണ് അപകടമരണം സംഭവിച്ചിരുന്നത്. ദേവാലയ വികാരി ഫാദർ ജെയ്സൺ അനുസ്മരണ പ്രഭാഷണം നടത്തി. എം വി.ഐ ശ്രീ.ടി.വൈകുണ്ഠൻ അനുസ്മരണ ദിന റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൗമ്യ സിസ്റ്ററിൻ്റ സഹപ്രവർത്തകർ, ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.