ജലമാണ് ജീവൻ ക്യാമ്പയിന്റെ ഭാഗമായി തലശ്ശേരി നഗരസഭയിൽ സംഘാടക സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു
കണ്ണൂർ : സർക്കാർ നിർദേശത്തിൻ്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ്, ഹരിത കേരളം മിഷൻ കുടുംബശ്രീ എന്നിവരുടെ സംയുക്താഭി മുഖ്യത്തിൽ നടക്കുന്ന *ജലമാണ് ജീവൻ* ക്യാമ്പയിന്റെ ഭാഗമായി തലശ്ശേരി നഗരസഭയിൽ സംഘാടകസമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ചെയർപേഴ്സൺ ശ്രീമതി ജമുനാ റാണി അദ്ധ്യക്ഷത വഹിച്ചു. അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ചും, ജലജന്യ രോഗങ്ങൾ തടയുന്നതിന് ക്ലോറിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചും കോടിയേരി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ശ്രീമതി ധന്യ സംസാരിച്ചു, ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ ശ്രീമതി ലത കാണി വിശദീകരിച്ചു, ക്യാമ്പയിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ ആഗസ്റ്റ് 30 ,31 തീയതികളിലായി നഗരസഭ പരിധിയിലെ മുഴുവൻ കിണറുകളും ക്ലോറിനേഷൻ നടത്തുന്നതിനും, അണുവിമുക്തമാക്കുന്നതിനും, ലഘുലേഖകൾ വീടുകൾ തോറും വിതരണം ചെയ്യുന്നതിനും, സോഷ്യൽ മീഡിയ വഴി പോസ്റ്റർ പ്രചരണം നടത്തുന്നതിനും തീരുമാനിച്ചു. യോഗത്തി ൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർ മാർ ആരോഗ്യ പ്രവർത്തകർ കുടുംബശ്രീ അംഗങ്ങൾ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീ സുരേഷ് കുമാർ സി ചടങ്ങിൽ നന്ദി പറഞ്ഞു. ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് ആരോഗ്യപ്രവർത്ത കരുടെയും ആശാവർക്കർമാരുടെയും കുടുംബശ്രീ അംഗങ്ങളുടെയും സഹകരണം നഗരസഭ ചെയർപേഴ്സൺ അഭ്യർത്ഥിച്ചു.