ഏമ്പെറ്റ് കെഎസ്ആർടിസി ഓട്ടോയും കൂട്ടിയിടിച്ച് 4 പേർക്ക്
പരിയാരം : ദേശീയപാതയില്‍ ബസും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു, ഒരാളുടെ നില അതീവ ഗുരുതരം. ഇന്ന് രാത്രിഎട്ടരയോടെ ഏമ്പേറ്റ് കള്ള്ഷാപ്പിന് സമീപത്തായിരുന്നു അപകടം. പിലാത്തറ ഭാഗത്തേക്ക് പോകുന്നഓട്ടോറിക്ഷയും കോട്ടയത്തേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഡീലക്സ് എയര്‍ബസുമാണ് നേര്‍ക്ക്നേര്‍ കൂട്ടിയിടിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന പൊയില്‍ സ്വദേശി അക്ഷയ് ടി (29) അമ്മാന പാറ സ്വദേശി അമൽ ടി (22) ഇരിങ്ങൽ സ്വദേശി ജനിഷ് കെ (34) സി പെയിൽ ഇരിങ്ങൽ സ്വദേശി സുധീഷ് ടി വി (43) എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു സുധീഷിന്റെ നില ഗുരുതര മാണ് അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.