ജവഹർലാൽ നെഹ്റുവിന്റെ 61-ആം ചരമ വാർഷിക ദിനത്തിൽ മാട്ടൂൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി
മാട്ടൂൽ : സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ അറുപത്തിയൊന്നാം ചരമ വാർഷിക ദിനത്തിൽ മാട്ടൂൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചന യും നടത്തി. ഡി സി സി ജനറൽ സെക്രട്ടറി അജിത്ത് മാട്ടൂൽ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ വി ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. വി മണികണ്ഠൻ മാസ്റ്റർ, ഇ എ പൊന്നപ്പൻ., വി ടി ജേക്കബ്, ടി ബാലരാമൻ, ഷൈനി കെ ജെ, കെ ദാമോദരൻ, ടി പി മുസ്തഫ, സേവൃർ കെ എം എന്നിവർ സംസാരിച്ചു.