കണ്ണൂർ അർബൻ നിധി നിക്ഷേപതട്ടിപ്പ്; ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി
കണ്ണൂർ : കണ്ണൂർ അർബൻ നിധി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണവും നടപടികളും കാര്യക്ഷമമാക്കണ മെന്നാവശ്യപ്പെട്ട് തട്ടിപ്പിന്നിരയായവർ കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. കണ്ണൂർ അർബൻ നിധി ഡിപ്പോസിറ്റേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ച് മുൻ മേയർ അഡ്വ:ടി ഒ മോഹനൻ ഉൽഘാടനം ചെയ്തു. ക്രൈം ബ്രാഞ്ച് അന്വേഷണം വേഗത്തിലാക്കുക, കുറ്റപത്രം എത്രയും വേഗത്തിൽ കോടതിയിൽ സമർപ്പിക്കുക, ക്രൈം ബ്രാഞ്ചിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കുക, പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്. അസോസിയേഷൻ പ്രസിഡണ്ട് അഡ്വ:അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി സി എൻ രാധാമണി, ട്രഷറർ വേണു തുടങ്ങിയവർ സംസാരിച്ചു.