കൊളച്ചേരി പെട്രോൾ പമ്പ് സമീപം വച്ച് നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ യുവാവ് മരണപ്പെട്ടു
കൊളച്ചേരി : ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കണ്ണാടിപ്പറമ്പ് മാലോട്ടിലെ എൻ പി ഫാറൂഖ് (45) ആണ് മരിച്ചത്. കൊളച്ചേരിമുക്കിലെ പെട്രോൾ പമ്പിന് സമീപത്ത് ഞായറാഴ്ച രാത്രി എട്ടിനാണ് സംഭവം. സ്വകാര്യ വാഹനത്തിലെ ഡ്രൈവറായ ഫാറൂഖ് വാഹനം ഗ്യാരേജിൽ വെച്ചിട്ട് വീട്ടിലേക്ക് പോകുന്നതിനിടയി ലാണ് അപകടം നടന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫാറൂക്ക് മിനിഞ്ഞാന്ന് വൈകുന്നേരത്തോ ടെയാണ് മരണപ്പെട്ടത്. ഭാര്യ: കദീജ. മക്കൾ: ഫർസിൻ, ഫാത്തിമ. ഉപ്പ: കെ.വി. മൊയ്ദീൻ. ഉമ്മ: ജമീല. സഹോദരങ്ങൾ: മുംതാസ്, റസീല, റൈന, അജ്മൽ.