മൈൻഡ് ട്രസ്റ്റ് ആരംഭിച്ച ബ്രേക്കിംഗ് ദ ബാരിയർ 2.0 ക്യാമ്പെയ്ന്റെ ഭാഗമായി നിർദ്ദേശങ്ങൾ സമർപ്പിച്ചു
കണ്ണൂർ : ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ മൈൻഡ് ട്രസ്റ്റ് ആരംഭിച്ച ബ്രേക്കിംഗ് ദ ബാരിയർ 2.0 ക്യാമ്പെയ്ന്റെ ഭാഗമായി മൈൻഡ് കണ്ണൂർ ജില്ലാ കോഡിനേറ്റർമാരായ പ്രജീഷ്, അഞ്ജലി, മൈൻഡ് അംഗമായ നിഷിൽ, കൂട്ട് വോളണ്ടിയേഴ്സായ നിയാസ്, നിജിൽ എന്നിവർ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ, കണ്ണൂർ എ.ഡി.എം നവീൻ ബാബു, കണ്ണൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർ ബിജു പി എന്നിവർക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ചു. പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദം ആക്കുക. അതിനായി 2016ലെ ഭിന്നശേഷി നിയമം താമസമില്ലാതെ നടപ്പാക്കുക. ഭിന്നശേഷിക്കാർക്ക് വേണ്ടി വീൽചെയർ സൗഹൃദ ടാക്സികൾ എന്ന പുതിയ ആശയം കൂടി ഉൾക്കൊള്ളു ന്നതാണ് നിർദ്ദേശങ്ങൾ.