നാർക്കോട്ടിക് മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി
കണ്ണൂർ : നാർക്കോട്ടിക് മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.
അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ കെ വി സുദീഷ് ഉൽഘാടനം ചെയ്തു. കണ്ണൂർ അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളറുടെ നേതൃത്ത്വത്തിൽ കേരളപ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് മഹാത്മാ മന്ദിരത്തിൽ പരുപാടി സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡണ്ട് എച്ച് സ്മിത അദ്ധ്യക്ഷത വഹിച്ചു. ഡ്രഗ്ഗ് ഇൻസ്പക്ടർമാരായ ബിജീൻ ഇ എൻ , വി ബേബി എന്നിവർ ക്ലാസെടുത്തു.സംഘടനയുടെ ഭാരവാഹികളായ എൻ സുരേഷ് ബാബു, ടി പി രാജീവൻ, പിപി അനിൽകുമാർ, പി വി പ്രഭാകരൻ, ജ്യോതിഷ് കെ എന്നിവർ സംസാരിച്ചു.