സി.പി.ഐ (എം) മുല്ലക്കൊടി ലോക്കൽ കമ്മിറ്റി അംഗം എ.പി. നസീറിനെ അനുസ്മരിച്ചു
മുല്ലക്കൊടി : സി.പി.ഐ (എം) മുല്ലക്കൊടി ലോക്കൽ കമ്മിറ്റി അംഗവും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവു മായിരുന്ന എ.പി. നസീറിനെ സി.പി.ഐ (എം) മുല്ലക്കൊടി ബ്രാഞ്ചിന്റെ ആഭിമുഖ്യ ത്തിൽ അനുസ്മരിച്ചു. അനുസ്മരണ യോഗം ലോക്കൽ കമ്മിറ്റി അംഗം കെ.രമേശന്റെ അധ്യക്ഷതയിൽ മയ്യിൽ ഏരിയാ കമ്മിറ്റി അംഗം കെ.റനിൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടരി ടി.പി. മനോഹരൻ, കെ.വി.അബ്ദുറഹ്മാൻ , പി.മുകുന്ദൻ, കെ.ദാമോദരൻ, ഷൈമ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടരി കെ ഉത്തമൻ സ്വാഗതം പറഞ്ഞു.