ചിറക്കൽ പുഴാതി എ.കെ.ജി. റോഡിന് സമീപം ജയ ഭവനത്തിൽ പി.പി. കേശവൻ നമ്പ്യാർ നിര്യാതനായി
കണ്ണൂർ : ചിറക്കൽ പുഴാതി എ.കെ.ജി. റോഡിന് സമീപം ജയ ഭവനത്തിൽ പി.പി. കേശവൻ നമ്പ്യാർ നിര്യാതനായി. മോറാഴ എ.യു.പി സ്കൂൾ പ്രധാന അദ്ധ്യാപകനായി രുന്നു. പരേതരായ പാപ്പിനിശ്ശേരി നീലങ്ങപുറത്ത് കൃഷ്ണൻ നമ്പ്യാർ, പയ്യൻ പുത്തൻ വീട്ടിൽ പാർവ്വതി അമ്മ എന്നിവരുടെ മകനാണ്. ഭാര്യ എ. പി. ഗിരിജ. മകൾ എ.പി. ശ്വേതാ. മരുമകൻ കെ. പി. ബിജു രാമചന്ദ്രൻ. സഹോദരങ്ങൾ പി. പി. മധുസൂദനൻ നമ്പ്യാർ, പരേതരായ പി.പി. രാഘവൻ നമ്പ്യാർ, പി. പി. ഗോപാലൻ നമ്പ്യാർ. ശവസംസ്കാരം 22.2.2025ന് ശനിയാഴ്ച രാവിലെ 10.30 മണിക്ക് അഴീക്കോട് ചാൽ ബീച്ച് എൻ. എസ്. എസ്. ശാന്തി തീരം ശ്മശാനത്തിൽ.