ഇരിക്കൂർ ഉപജില്ലാസ്കൂൾ കലോത്സവത്തിനുള്ള സംഘാടക സമിതി രൂപവത്കരിച്ചു
കണ്ണൂർ : ചെമ്പന്തൊട്ടി സെൻറ് ജോർജ് ഹൈസ്കൂളിലും ചെറുപുഷ്പം യുപി സ്കൂളിലുമായി ഒക്ടോബർ 15 മുതൽ 19 വരെ നടക്കുന്ന ഇരിക്കൂർ ഉപജില്ലാസ്കൂൾ കലോത്സവത്തിനുള്ള സംഘാടക സമിതി രൂപവത്കരിച്ചു. അഡ്വ.സജീവ് ജോസഫ് എം.എൽ.എ. യോഗം ഉദ്ഘാടനം ചെയ്തു. ചെമ്പന്തൊട്ടി സെൻറ് ജോർജ് ഹൈസ്കൂളിലും ചെറുപുഷ്പം യുപി സ്കൂളിലുമായിട്ടാണ് ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്. സംഘാടക സമിതി രൂപവത്കരണത്തിൽ
ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ.കെ.വിഫിലോമിന അദ്ധ്യക്ഷത വഹിച്ചു.ഇരിക്കൂർ എ ഇ ഒ, പി.കെ.ഗിരീഷ് മോഹൻ, സ്കൂൾ മാനേജർ ഫാ. ആൻറണി മഞ്ഞളാംകുന്നേൽ,ബി.പി.സി. ടി.വി.ഒ. സുനിൽകുമാർ, കൈറ്റ് പ്രതിനിധി സി.പി.അജിത്കുമാർ, യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലൗലി.എം.പോൾ, ഉപജില്ലാ എച്ച്.എം.ഫോറം കൺവീനർ സോജൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ഫാ.ആൻ്റണി മഞ്ഞളാംകുന്നേൽ (രക്ഷാധികാരി ), ഡോ.കെ.വി. ഫിലോമിന (ചെയർമാൻ) ബിജു.സി. അബ്രാഹം (ജനറൽ കൺവീനർ) ലൗലി.എം.പോൾ (ജോയിൻ്റ് കൺവീനർ) ജോയ്സ് സഖറിയാസ് (പ്രോഗ്രാം കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. റിട്ട.അധ്യാപിക ജോസഫീന വർഗീസ്, പൂർവ്വ വിദ്യാർത്ഥി ജിൻസ് ജെയ്സൺ എന്നിവർ കലോത്സവത്തിനുള്ള ആദ്യസംഭാവന എം.എൽ.എ.യെ ഏല്പിച്ചു.