മുല്ലക്കൊടി തീരദേശ റോഡ് നിർമ്മാണ പ്രവർത്തി എം.വി.ഗോവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു
കണ്ണൂർ : മുല്ലക്കൊടി തീരദേശ റോഡ് നിർമ്മാണ പ്രവർത്തി മുല്ലക്കൊടിയിൽ നടന്നു. എം.വി.ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. മികച്ച യാത്രാ സൌകര്യങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നതിനായുള്ള പരിശ്രമമാണ് തളിപ്പറമ്പിൽ നടത്തുന്നത്. അതിന്റെ ഭാഗമായാണ് മുല്ലക്കൊടി തീരദേശ റോഡ് വികസനവും യാദ്ധ്യാർഥ്യമാകുന്നത് . പഞ്ചായത്ത് പ്രസിഡണ്ട് എം.വി. അജിത അധ്യക്ഷത വഹിച്ചു.ലിന്റ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ടി.രാമചന്ദ്രൻ, എം. അസൈനാർ, എ.ബാലക്യഷ്ണൻ, കെ.സി.സുരേഷ്, സി.എച്ച്. മൊയ്തീൻ കുട്ടി, വി.വി.അനിത എന്നിവർ സംസാരിച്ചു