കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ മഹാശിവരാത്രി ദിവസം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
തളിപ്പറമ്പ : കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ മഹാശിവരാത്രി ദിവസം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ ഭാര്യയോടൊപ്പം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയത്. ആയിരത്തിയഞ്ഞൂറിലേറെ വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ വരാനും പ്രാർത്ഥന നടത്താനും സാധിച്ചത് ഭാഗ്യമാണ്. എല്ലാവർക്കും ദേവൻ്റെ അനുഗ്രഹമുണ്ടാകട്ടെയെന്ന് ഗവർണർ പറഞ്ഞു. ഭാര്യ അനഘയോടൊപ്പ മായിരുന്നു സന്ദർശനം നടത്തിയത്.