ആക്സിഡന്റിൽ തലച്ചോറിന് ക്ഷതവും ശരീരമാസകലം ഗുരുതരമായ പരിക്കുമേറ്റ റൂബിന് വേണ്ടി നമുക്ക് കൈകോർക്കാം
തളിപ്പറമ്പ : ഏഴോം ഗ്രാമ പഞ്ചായത്ത് നരിക്കോട് ഏച്ചിൽമൊട്ട പ്രദേശത്ത് താമസിക്കുന്ന പരേതനായ ചേണിചേരി വളപ്പിൽ മോഹനൻ്റെയും എം ജ്യോതിയുടെയും മകനായ റൂബിൻ സി വി (26) 25നു പരിയാരം ചിതപ്പിലെ പൊയിലിൽ വച്ചുണ്ടായ വാഹനാപകടത്തിൽ തലച്ചോറിന് ക്ഷതവും ശരീരമാസകലം ഗുരുതരമായ പരിക്കുമേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുകയാണ്. ആദ്യഘട്ട സർജറി ഉൾപ്പെടെ നിലവിൽ തന്നെ ഭീമമായ തുക കുടുംബത്തിന് ചിലവായിട്ടുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിന് താങ്ങാനാവാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. തുടർ ചികിത്സയ്ക്ക് വലിയ തുക ആവശ്യമായി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുള്ളത്. പണം കണ്ടെത്തുന്നതിനായി ഒരു ചികിത്സാ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ചെയർമാൻ രാജേഷ് എ.വി, കൺവീനർ എൻ ബൈജു, ട്രഷറർ പി.വി.പ്രവീൺ ജീവൻ തിരിച്ചുപിടിക്കുന്ന തിനു വേണ്ടിയുള്ള പരിശ്രമങ്ങൾക്ക് മുഴുവൻ സുമനസ്സുകളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
Bank : Canara Bank
Branch : Taliparamba
Name : VIJESH TV
A/C No : 110223886514
IFSC Code: CNRB0002506
Gpay number: 8129927341