ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവരായി തെരഞ്ഞെടുപ്പ് കമ്മിഷൻ മാറി; സോണി സെബാസ്റ്റ്യൻ
നടുവിൽ : രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര സർക്കാറിന്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്ന് സോണി സെബാസ്റ്റ്യൻ. രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കുന്ന കേന്ദ്ര ഗവൺമെന്റിനും ഇലക്ഷൻ കമ്മീഷനും എതിരെ കോൺഗ്രസ് നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായി നടുവിൽ പഞ്ചായത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സിഗ്നേച്ചർ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ നടുവിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഷാജി പാണക്കുഴിയിൽ അധ്യക്ഷത വഹിച്ചു. കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടോമി കുമ്പിടിയമാക്കൽ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിമാരായ ജോഷി കണ്ടത്തിൽ, ബിജു പുളിയൻതൊട്ടി, ദേവസ്യ പാലപ്പുറം, സണ്ണി തുണ്ടത്തിൽ, ബിജു ഓരത്തേൽ, പോൾ മഞ്ചപ്പള്ളി, ഭാസ്കരൻ അപ്പനാംകുഴിയിൽ, ബേബി പോൾ, ഷൈനി വട്ടക്കാട്ട്, വി എം നന്ദകിഷോർ, ആകാശ് ബെന്നി തുടങ്ങിയവർ സംസാരിച്ചു. ജോർജ് നെല്ലുവേലി നന്ദി പറഞ്ഞു.