ആലക്കോട് പാലത്തിനുസമീപം കെവി ഓട്ടോമൊബൈൽസിൽ വൻ തീപ്പിടിത്തം; 35 ലക്ഷം രൂപയുടെ നഷ്ടം
ആലക്കോട് : പാലത്തിനുസമീപം കെവി ഓട്ടോമൊബൈൽസിൽ വൻ തീപ്പിടിത്തം. 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കു ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-നാണ് സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയിൽനിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻതന്നെ ഓടിയെത്തിയ നാട്ടുകാരും വ്യാപാരികളും രക്ഷാപ്രവർത്തനം തുടങ്ങി. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തളിപ്പറമ്പിൽനിന്ന് അസി. സ്റ്റേഷൻ ഓഫീസർ ഹരിനാരായണന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയെത്തി യാണ് തീ പൂർണമായും അണച്ചത്. കടയിൽനിന്ന് സാധനങ്ങൾ നീക്കിയതിനാൽ നഷ്ടത്തിന്റെ തോത് അല്പം കുറയ്ക്കാൻ സാധിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് സംശയം. അബ്ദുൽ റഹ്മാൻ കക്കാട്ടുവളപ്പിലിന്റെ താണ് കട. നടുവിൽ, ആലക്കോട്, ചപ്പാരപ്പടവ്, ഉദയഗിരി പഞ്ചായത്തുകൾ ക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ ആലക്കോട് കേന്ദ്രമായി അഗ്നിരക്ഷാസേന യുടെ യൂണിറ്റ് വേണമെന്ന ആവശ്യം ശക്തമായി. അത്യാഹിതങ്ങളുണ്ടായാൽ തളിപ്പറമ്പിൽനിന്നുള്ള യൂണിറ്റെത്തി വേണം രക്ഷാപ്രവർത്തനങ്ങൾ നടത്താൻ. മണക്കടവ്, കുടിയാൻമല പോലുള്ള സ്ഥലങ്ങളിലേക്ക് 40 കിലോമീറ്ററിലധികം ദൂരമുണ്ട്. ഇത്രയും ദൂരം വാഹനങ്ങൾ ഓടിയെത്തുമ്പോഴേക്കും മരണംതന്നെ സംഭവിക്കാനിടയാകുമെന്നാണ് നാട്ടുകാർ പറയുന്നത്.