റെഡ് അലെർട്ട്; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും മറ്റന്നാളും അവധി
കണ്ണൂർ : കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാലയങ്ങൾ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ,എന്നിവ നാളെയും (14/06/2025), മറ്റന്നാളും (15/06/2025) കളക്ടർ അവധി പ്രഖ്യാപിച്ചു. ചെറിയ ഇടവേളക്കു ശേഷം കേരളത്തിൽ വീണ്ടും അതിതീവ്രമഴ മുന്നറിയിപ്പ് നൽകിയിരിക്കുക യാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനിയാഴ്ച മുതൽ 17 വരെ വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.