ചെറുകുന്ന് കോൺവെന്റ് റോഡിൽ ഉള്ള കൂറ്റൻ മരം യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു
കണ്ണൂർ : ചെറുകുന്ന് കോൺവെന്റ് റോഡിൽ ഏത് സമയവും നിലം പതിക്കാവുന്ന രീതിയിൽ ഉള്ള കൂറ്റൻ മരം യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. മരം മുറിച്ച് മാറ്റാൻ നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാതെ അധികൃതർ. ദിവസേനെ 100 കണക്കിന് യാത്രക്കാർ കടന്നുപോകുന്ന വഴിയാണ് ചെറുകുന്ന് – കീഴറ റോഡ്. ഇതുവഴി കടന്നുപോകുന്നവർക്ക് ഭീഷണിയാവുക യാണ് പി ഡബ്ല്യു ഡി റോഡരികിലെ ഈ കൂറ്റൻ മരം. റോഡരികിലെ ഇലട്രിക്ക് ലൈനിന് സമീപം ഏത് സമയവും നിലം പതിക്കാവുന്ന രീതിയിലാണ് മരത്തിന്റെ നിൽപ്പ്. മരത്തിന്റെ ചില്ലകളിൽ ചിലത് ഉണങ്ങിയ നിലയിലാണ്. ചെറുകുന്ന് കോൺവെന്റ് ആശുപത്രി, ബക്കിത്ത സ്കൂൾ, തുടങ്ങി നിരവധി സ്ഥാപനങ്ങളി ലേക്ക് ആളുകൾ കടന്ന് പോകുന്ന വഴി കൂടിയാണ്. ചെറുകുന്ന് കോൺവെന്റ് റോഡ് ഗേറ്റ് അടച്ചാൽ ഇതിന് താഴെയാണ് സ്കൂൾ ബസ്സ് ഉൾപ്പെടെ നിർത്തുന്നത്. അപകട ഭീഷണി ഉയർത്തുന്ന മരം എത്രയും വേഗം മുറിച്ച് മാറ്റണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു