കണ്ണൂർ അഴീക്കലിൽ മീൻ പിടിക്കാൻ പോയവർക്ക് കടലിൽനിന്ന് ലഭിച്ചത് ആയിരത്തിലേറെ തേങ്ങകൾ
കണ്ണൂർ : കണ്ണൂർ അഴീക്കലിൽ മീൻ പിടിക്കാൻ പോയവർക്ക് കടലിൽനിന്ന് ലഭിച്ചത് ആയിരത്തിലേറെ തേങ്ങകൾ. ആദ്യം പോയവർക്ക് മുന്നൂറോളം തേങ്ങകളാണ് ലഭിച്ചത്. സംഭവമറിഞ്ഞ് പിന്നീട് ആയിക്കരയിൽനിന്ന് പോയവർക്ക് ആയിരത്തിലേറെ തേങ്ങകൾ ലഭിച്ചു. തേങ്ങകൾ മലവെള്ളത്തിൽ പുഴയിലൂടെ ഒഴുകി കടലിൽ എത്തിയതാകാമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ദിവസം ചിലവിനുള്ള പണം ലഭിച്ചത് തേങ്ങ വിറ്റാണെന്നും അത് ഭാഗ്യമായിരുന്നു വെന്നും ബോട്ടുടമയായ കെ.കെ ബൈജു പറഞ്ഞു.