പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനം; യുവാവിന് 80 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും
തളിപ്പറമ്പ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ യുവാവിന് 80 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി ശിക്ഷിച്ചു. ഇരിണാവ് മടക്കരയിലെ കെ.രാഗേന്ദിനെ (26) യാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആർ.രാജേഷ് ശിക്ഷിച്ചത്. 2021 ഡിസംബർ മുതൽ 2022 ജനുവരി വരെയുള്ള കാലയളവിൽ കൊറോണ കാലത്താണ് പീഡനം നടന്നത്. അന്നത്തെ പഴയങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടറായി രുന്ന എം.ഇ.രാജഗോപാൽ ആണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. നാല് വകുപ്പുകളിലായിട്ടാണ് ശിക്ഷ. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർഷെറിമോൾ ജോസ് ഹാജരായി.