റെയില്‍വേ മൈത്രി മൊബൈല്‍ ആപ്പില്‍ ഇനി കണ്ണൂരിലെ റെയില്‍വേ പൊലീസിന്റെ സേവനങ്ങളും ലഭ്യമാകും
കണ്ണൂര്‍ : റെയില്‍വേ പൊലീസിന്റെ സേവനങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്ന റെയില്‍വേ മൈത്രി മൊബൈല്‍ ആപ്പില്‍ ഇനി കണ്ണൂരിലെ റെയില്‍വേ പൊലീസിന്റെ സേവനങ്ങളും ലഭ്യമാകും. യാത്രക്കാരിലേ ക്കും റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തി ക്കുന്ന കടകളിലേക്കും ആപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തന ങ്ങള് ആരംഭിച്ചു. ആപ്പിന്റെ പ്രവര്‍ത്തനം പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള ക്ലാസുകള്‍ റെയില്‍വേ നല്‍കിവരിക യാണ്. 60 ദിവസംകൊണ്ട് പരമാവധി ആളുകളെ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യിക്കാനാണ് ലക്ഷ്യമിടുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സംരക്ഷണം ഒരുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ജനൈമത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആപ്പ് വികസിപ്പിച്ചത്. പൊലീസിന്റെ ഒൗദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ (pol app) ഡൗണ്‍ ലോഡ് ചെയ്ത് റെയില്‍ മൈത്രി സേവനങ്ങള്‍ ഉപയോഗിക്കാം. ഇതുവഴി റെയില്‍വേ പൊലീസിന്റെ അഞ്ച് സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കിട്ടും. തനിച്ച് യാത്ര ചെയ്യുന്നവര്‍ സഹായ മഭ്യര്ഥിച്ചാല് പൊലീസ് കണ്ട്രോള് റൂമിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തും. റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍, കടകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ആപ്പില്‍ ലഭിക്കും. യാത്രക്കിടെയുണ്ടാകുന്ന സംഭവങ്ങള്‍, യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിവരങ്ങള്‍ എന്നിവ രഹസ്യമായി അറിയിക്കാം. ട്രെയിനിനക ത്തും പ്ലാറ്റ് ഫോമിലും പാളത്തിലും നടക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കൈമാറാം. യാത്രാമധ്യേ നഷ്ടമാകുന്ന വസ്തുക്കളുടെ ഫോട്ടാ ആപ്പിലൂടെ പ്രദര്‍ശിപ്പിക്കും. ഇൗ വസ്തുക്കള്‍ ലഭിച്ച ട്രെയിന്‍ ഏത്, സ്ഥലം, ദിവസം, വസ്തു നിലവില്‍ എവിടെ സൂക്ഷിച്ചിരിക്കുന്നു എന്നീ വിവരങ്ങളും ആപ്പിലൂടെ ലഭ്യമാക്കും.