കണ്ണപുരത്ത് പത്രിക പിൻവലിച്ച് കോൺഗ്രസ് സ്ഥാനാർഥി; കണ്ണൂർ ജില്ലയിൽ ഒൻപതിടത്ത് യുഡിഎഫിന് സ്ഥാനാർഥിയില്ല
കണ്ണൂർ : ജില്ലയിൽ ഒൻപതിടത്ത് യുഡിഎഫിന് സ്ഥാനാർഥിയില്ല. കണ്ണപുരം ഗ്രാമപഞ്ചായത്തിലെ 4 വാർഡുകളിലും ആന്തൂർ നഗരസഭയിലെ 2 ഡിവിഷനിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാർഡുകളിലുമാണ് യുഡിഎഫിന് സ്ഥാനാർഥികളില്ലാത്തത്. കണ്ണപുരത്ത് 10ാം വാർഡായ തൃക്കോട്ടിൽ യുഡിഎഫ് സ്ഥാനാർഥി എൻ.എ.ഗ്രേസിയുടെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളുകയായി രുന്നു. സ്ഥാനാർഥി വരണാധികാരിക്കു മുന്നിൽ നേരിട്ടെത്തി സത്യപ്രതിജ്ഞ ചൊല്ലാത്തതിനെ തുടർന്നാണു പത്രിക തള്ളിയത്.
ഇവിടെ എൽഡിഎഫ് സ്ഥാനാർഥി പ്രേമ സുരേന്ദ്രൻ എതിരില്ലാതെ വിജയിച്ചു. 3ാം വാർഡായ കണ്ണപുരം സെന്ററിൽ കോൺഗ്രസ് സ്ഥാനാർഥി ഷെറി ഫ്രാൻസിസ് പത്രിക പിൻവലിച്ചു. കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് പത്രിക പിൻവലിച്ചത്. ഇതോടെ ഇവിടെ എൽഡിഎഫ് സ്ഥാനാർഥി കെ.വി.സജ്ന വിജയിച്ചു. കണ്ണപുരത്തെ 13, 14 വാർഡുകളിൽ യുഡിഎഫ് സ്ഥാനാർഥിക ളെ നിർത്തിയിരുന്നില്ല. ഇതോടെ കണ്ണപുരത്ത് 4 വാർഡുകളിൽ യുഡിഎഫിന് സ്ഥാനാർഥിയില്ലാതെയായി.
സിപിഎം ശക്തികേന്ദ്രമായ ആന്തൂരിലും മലപ്പട്ടത്തും എൽഡിഎഫ് സ്ഥാനാർഥി കൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടി രുന്നു. ആന്തൂരിൽ രണ്ടിടത്താണ് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ലാത്തത്. കഴിഞ്ഞ തവണ ഇവിടെ നാലിടത്ത് എതിരുണ്ടായിരുന്നില്ല. മലപ്പട്ടം ഗ്രാമപഞ്ചാ യത്തിൽ മൂന്ന് വാർഡുകളിലാണ് സിപിഎം സ്ഥാനാർഥികൾക്ക് എതിരില്ലാത്തത്. രണ്ടിടത്ത് മറ്റാരും പത്രിക നൽകാതിരുന്ന പ്പോൾ ഒരു വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ഒപ്പ് വ്യാജമെന്ന് കണ്ട് പത്രിക തള്ളുകയായിരുന്നു.