കോടിയേരി ബാലകൃഷ്ണൻ മാധ്യമപുരസ്കാരം കൈരളി ന്യൂസ് ചീഫ് റിപ്പോർട്ടർ സിജു കണ്ണന്
കണ്ണൂർ : തലശേരി ടൗൺ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണത്തോ ടെ പ്രസ്ഫോറവും പത്രാധിപർ ഇ കെ നായനാർ സ്മാരക ലൈബ്രറിയും ഏർപ്പെടുത്തിയ നാലാമത് കോടിയേരി ബാലകൃഷ്ണൻ ദൃശ്യമാധ്യമ പുരസ്കാരം കൈരളി ന്യൂസ് ചീഫ് റിപ്പോർട്ടർ സിജു കണ്ണന്. 10,001രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്ന താണ് പുരസ്കാരം. ധർമസ്ഥലയിലെ ദൂരുഹ മരണങ്ങളുടെ പൊരുൾതേടി 2025 ജൂലൈ മാസം നടത്തി യ യാത്രയെ തുടർന്നുള്ള വാർത്താപരന്പ രയും പ്രത്യേക പ്രോഗ്രാമുമാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച എൻട്രികൾ പരിഗണിച്ച് കാരായിചന്ദ്രശേഖരൻ, പി ദിനേശൻ, അനീ്ഷ പാതിരിയാട് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. കോഴിക്കോട് സിറാജ് ദിനപത്രത്തിൽ സബ് എഡിറ്റർ ആയാണ് സിജു കണ്ണൻ മാധ്യമപ്രവർത്തനം ആരംഭിച്ചത്. 2011 മുതൽ കൈരളി ടിവിയിൽ. കണ്ണൂർ, കോഴിക്കോട്, പാലക്കാട് ബ്യൂറോകളിലും ജോലിചെയ്തു. നിലവിൽ കാസർകോട് ബ്യൂറോയിൽ ജോലി ചെയ്യുന്നു. സംസ്ഥാന കൃഷി വകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോ ദൃശ്യമാധ്യമപുരസ്കാരം, കാഞ്ഞങ്ങാട് പ്രസ് ഫോറം സുരേന്ദ്രൻ നീലേശ്വരം സ്മാരക പുരസ്കാരം, ജയഹിന്ദ് ദിനപത്രം കൊച്ചി ദൃശ്യമാധ്യമ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കാസർകോട് ചീമേനി പാംപെരിങ്ങാരയാ ണ് സ്വദേശം. കെ കുഞ്ഞിക്കണ്ണന്റെയും പി ലക്ഷ്മിയുടെയും മകൻ. ഭാര്യ : രേഷ്മ ലക്ഷ്മി ( കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരി ). മക്കൾ : ഫിദൽ, ഇതൾ. റോഷിപാൽ (റിപ്പോർട്ടർചാനൽ), ഷിദ ജഗത്ത് (മീഡിയവൺ), ശ്രാവൺ കൃഷ്ണ (ഏഷ്യാനെറ്റ് ) എന്നിവരാണ് ഇതിന് മുൻപ് കോടിയേരി അവാർഡിന് അർഹരായത്. ബാങ്ക് പ്രസിഡണ്ട് കാരായി ചന്ദ്രശേഖരൻ, നവാസ് മേത്തർ, അനീഷ് പാതിരിയാട്, പി ദിനേശൻ, എൻ സിറാജുദ്ദീൻ, പാലയാട് രവി, ബാങ്ക് സെക്രട്ടറി സ്മിത സി കെ, ബാങ്ക് വൈസ് പ്രസിഡണ്ട് ബിജു എൻ, ബാങ്ക് ഭരണസമിതി അംഗം വിനോദ് കുമാർ കെ എന്നിവർ വാർത്താസമ്മേളന ത്തിൽ പങ്കെടുത്തു.