കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും
കണ്ണൂർ : ചെറുകുന്ന്- പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻ മുനമ്പ് പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം മാർച്ച് 7 ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കാവിൻ മുനമ്പിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ എം. വിജിൻ എം.എൽ.എ അറിയിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി91 കോടി രൂപയാണ് സംസ്ഥാന സർക്കാർ പദ്ധതിക്ക് അനുവദിച്ചത്.1395 മീറ്റർ നീളവും 11 മീറ്റർ വീതിയിലും നിർമ്മിക്കുന്ന പാലത്തിന് 46 മീറ്റർ നീളത്തിൽ രണ്ട് സെൻറർ സ്പാനും, 35 മീറ്റർ നീളത്തിലുള്ള 36 സ്പാനുകളും ഉണ്ടാകും. പൈൽ ഫൗണ്ടേഷൻ വിഭാവനം ചെയ്തിരിക്കുന്ന പാലത്തിന് ഇരുവശങ്ങളിൽ 1.50 മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിക്കും.