നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരികെ നൽകി
by
ZealTv
November 19, 2025
കണ്ണൂർ : കണ്ണൂർ വാരിയേഴ്സ് ഹെഡ് കോച്ച് മാന്വൽ സഞ്ചേസിന്റെ മൊബൈൽ ഫോൺ ആണ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ വച്ച് തിരികെ നൽകിയത്. കണ്ണൂർ പ്രഭാത ജംഗ്ഷനിൽ നിന്നും കുറ്റ്യാട്ടൂർ സ്വദേശിയായ ശ്രുതിക്ക് കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ടൗൺ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുക യായിരുന്നു. തുടർന്ന് പോലീസ് ഉടമസ്ഥൻ അന്വേഷിച്ച് മൊബൈൽ ഫോൺ തിരിച്ചു നൽകി.