കണ്ണൂർ സർവകലാശാല ക്രോസ് കൺട്രി ടീമിനെ അഭിമന്യുവും മഞ്ജിമയും നയിക്കും
കണ്ണൂർ: നവംബർ 7-ന് ഉഡുപ്പിയിൽ നടക്കുന്ന അഖിലേന്ത്യ അന്തർസർവകലാശാല ക്രോസ് കൺട്രി മത്സരത്തിൽ കണ്ണൂർ സർവകലാശാലയുടെ പുരുഷ, വനിതാ ടീമുകളെ അഭിമന്യു എസ്. രാജും മഞ്ജിമ ടി.പി.യും നയിക്കും.പുരുഷ വിഭാഗത്തിൽ അഭിമന്യു എസ്. രാജിന്റെ നേതൃത്വത്തിൽ അവിനാഷ് ചന്ദ്ര എ.ആർ., മുഹമ്മദ് സാബിത്ത്, അഭിഷേക് ബാബു, ഇജാസ് എം., സൂരജ് എം.പി. എന്നിവർ സർവകലാശാലയ്ക്കായി മത്സരരംഗത്തിറങ്ങും.വനിതാ വിഭാഗത്തിൽ മഞ്ജിമ ടി.പി.യുടെ നേതൃത്വത്തിൽ അനുശ്രീ എസ്., സ്നേഹ അനിൽ, സ്നേഹ കെ.വി., ലിതിന കെ., എസ്റ്റർ ന്യൂമേ എന്നിവരും മത്സരിക്കും.ഡോ. സുവർണ ശങ്കറിന്റെ പരിശീലനത്തിലാണ് ഇരു ടീമുകളും മത്സരത്തിനൊരുങ്ങുന്നത്. ടീം മാനേജർ അമ്പിളി രാഘവനും ടീമിനൊപ്പം ഉണ്ടാകും. അഖിലേന്ത്യാ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ് കണ്ണൂർ സർവകലാശാലാ താരങ്ങൾ.