കണ്ണൂര്‍ വാരിയേഴ്സ് പരിശീലന ക്യാമ്പില്‍ ജില്ലാ കലക്ടര്‍
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ് മത്സരങ്ങള്‍ക്ക് തുടക്കമാകാനിരിക്കെ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി ടീമിന് പ്രചോദനമായി കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി. വിഷ്ണുരാജ് ഐ.എ.എസ്. ടീമിനെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. കണ്ണൂര്‍ വാരിയേഴ്സ് പരിശീലനം നടത്തുന്ന പോലീസ് ഗ്രൗണ്ടിലെത്തിയാണ് ജില്ലാ കലക്ടര്‍ താരങ്ങളെയും പരിശീലക സംഘത്തെയും സന്ദര്‍ശിച്ചത്.മുന്‍ സംസ്ഥാന കായിക-യുവജനകാര്യ ഡയറക്ടറായിരുന്ന പി. വിഷ്ണുരാജ്, കായിക വകുപ്പ് ഡയറക്ടറായിരുന്ന കാലയളവില്‍ സൂപ്പര്‍ ലീഗ് കേരളയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ സാധിച്ചിരുന്നുവെന്നും പറഞ്ഞു. നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിക്ക് രണ്ടാം തവണയും കിരീടം സ്വന്തമാക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കണ്ണൂരിലെ ഫുട്ബോള്‍ വികസനത്തിനായി കണ്ണൂര്‍ വാരിയേഴ്സ് എഫ്സി നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു.