കാഞ്ഞങ്ങാട് കരിക്കയില്‍ മകള്‍ക്ക് നേരെ പിതാവിൻ്റെ ആസിഡ് ആക്രമണം
കാസറഗോഡ് : കാഞ്ഞങ്ങാട് കരിക്കയില്‍ മകള്‍ക്ക് നേരെ പിതാവിൻ്റെ ആസിഡ് ആക്രമണം. 17 വയസ്സുള്ള സ്വന്തം മകള്‍ക്ക് നേരെയും, സഹോദരന്റെ 10 വയസ്സുള്ള മകള്‍ക്ക് നേരെയും ഇയാള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കരിക്ക് സ്വദേശിയായ മനോജിനായി പൊലീസ് തിരച്ചില്‍ ഊർജിതമാക്കി.
ഭാര്യയുമായി പിണങ്ങി കഴിയുകയായി രുന്ന മനോജ്, മകളും ഭാര്യയും സഹോദരന്റെ വീട്ടില്‍ താമസിക്കുന്ന തറിഞ്ഞ് അവിടെയെത്തിയാണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകള്‍ക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കർണാടക സ്വദേശിയായ മനോജിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്