കാസർകോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ പൂർണമായും കത്തി നശിച്ചു, ആളപായമില്ല
കാസർകോട് : കാസർകോട് ബേവിഞ്ചയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുംബൈയിൽ നിന്ന് വന്നവരുടെ കാറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് കണ്ട് യാത്രക്കാർ കാർ നിർത്തി ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി. കാർ പൂർണമായും കത്തി നശിച്ചു. പുലർച്ചെ 5.50ഓടെയാണ് അപകടമുണ്ടാ യത്. മുംബൈയിൽ നിന്ന് കണ്വപുരത്തേക്ക് വരികയായിരുന്നു. നവി മുംബൈ സ്വദേശിയായ ഇക്ബാൽ, ഭാര്യ, രണ്ട് കുട്ടികൾ എന്നിവരാണ് കാറിലുണ്ടായിരുന്ന ത് എന്നാണ് വിവരം. ബേവിഞ്ചയിലെത്തിയ പ്പോൾ കാറിന്റെ മുൻഭാഗത്തു നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ കാർ നിർത്തി എല്ലാവരെയും പുറത്തിറക്കി ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.