കാസർഗോഡ് കാഞ്ഞങ്ങാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ
by
ZealTv
September 19, 2024
കാസർഗോഡ് : കാസർഗോഡ് കാഞ്ഞങ്ങാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഞാണിക്കടവ് താമസിക്കുന്ന ഭീമനടി കുന്നുംകൈ സ്വദേശിയായ നൗഫൽ കെ കെ യെയാണ് കാഞ്ഞങ്ങാട് പൊലീസ് പിടികൂടിയത്. ഇയാളുടെ കൈയ്യിൽ നിന്ന് 7 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഹോസ്ദുർഗ്ഗ് എസ് ഐ എൻ അൻസാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.