കാസർഗോഡ് കുമ്പള പെർവാഡ് കടപ്പുറത്ത് മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി
കാസറഗോഡ് : കാസർഗോഡ് കുമ്പള പെർവാഡ് കടപ്പുറത്ത് മീൻ പിടിക്കുന്നതിനിടെ യുവാവിനെ കാണാതായി. കുമ്പള പെർവാഡ് കോളനിയിലെ അർഷാദി (20) നെയാണ് വൈകുന്നേരം കാണാതായത്. കടലിൽ വലയെറിയുന്നതിനിടെയാണ് യുവാവിനെ തിരയിൽപ്പെട്ട് കാണാതാവുന്നത്. സംഭവം കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തു ടർന്ന് ഓടിയെത്തിയ മത്സ്യത്തൊഴിലാളികൾ തെരച്ചിൽ നടത്തി.