കാസര്‍കോട് കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
കാസര്‍കോട് : കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. അമ്പലത്തറ – പോലീസ് സ്റ്റേഷൻ പരിധിയിലെ പറക്കളായിയില പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (55) മക്കളായ രാജേഷ് (32) രാകേഷ് (27) എന്നിവരാണ് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് വിവരം നാട് അറിഞ്ഞത്. നാലുപേരെയും പരിയാരം മെഡിക്കൽ കോളേജി ആശുപത്രിയിലേ ക്കുള കൊണ്ടുപോയി. ഇളയ മകൻ ഒഴികെ മറ്റുള്ള മൂന്നു പേരും വഴിമധ്യേയാണ് മരിച്ചത്. ഇളയ മകൻ രാകേഷ് പരിയാരം മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്. കർഷകരായ ഗോപിയും കുടുംബവും കടുത്തസാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു.