നടി കാവ്യ മാധവന്റെ പിതാവ് പി മാധവന് അന്തരിച്ചു
കൊച്ചി : നടി കാവ്യ മാധവന്റെ പിതാവ് പി മാധവന് അന്തരിച്ചു. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ്. 75 വയസായിരുന്നു. ചെന്നൈയില്‍വച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. ഭാര്യ: ശ്യാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്. കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനകാലം മുതല്‍ തന്നെ മകള്‍ക്ക് പൂര്‍ണപിന്തുണയുമായി കൂടെയുണ്ടായി രുന്നു പിതാവ് മാധവന്. കുട്ടിക്കാലത്ത് വേദികളിലും സിനിമാസെറ്റുകളിലും കാവ്യയ്ക്കൊപ്പം നിന്ന് ശക്തമായ പിന്തുണയും സ്നേഹവും നല്കിയ വ്യക്തിയാണ് അദ്ദേഹം.