അതൃപ്തി അറിയിച്ച് കെ സി പക്ഷ എംഎല്‍എമാർ
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി അറിയിച്ച് കെ സി പക്ഷ എംഎല്‍എമാർ. മാനദണ്ഡം മറികടന്നെന്ന് കെ സി ഗ്രൂപ്പ് പ്രതികരിച്ചു. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാത്തതില്‍ തുറന്നടിക്കുകയാണ് കെ സി പക്ഷത്തെ എംഎൽഎമാർ. കേരളത്തില്‍ കെ സി വേണുഗോപാലിനെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം ഉണ്ടായി. ഇതിന് പിന്നിൽ ഒരു കേന്ദ്രം പ്രവർത്തിച്ചുവെന്നും കെ സി ഗ്രൂപ്പ് ആരോപിക്കുന്നു. ഇതേക്കുറിച്ച് പുതിയ മുഖ്യമന്ത്രിയും പാർട്ടിയും അന്വേഷിക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു. വി ഡി സതീശന് വേണ്ടി മുറവിളി ഉണ്ടായി. വ്യാജമായി നിർമ്മിച്ച പൊതുബോധമാണ് ഇതിന് കാരണമെന്നും കെസി പക്ഷം പ്രതികരിക്കുന്നു. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കെ സി ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു.