കേരള ബേങ്ക് ജീവനക്കാർ ജൂലൈ 30, 31 തീയതികളിൽ ദ്വിദിന പണിമുടക്ക് നടത്തും
കണ്ണൂർ : കേരള ബേങ്ക് ജീവനക്കാർ ജൂലൈ 30, 31 തീയതികളിൽ ദ്വിദിന പണിമുടക്ക് നടത്തും. 20 ശതമാനം ഡി. എ വാഗ്ദാനം ഉത്തരവാക്കുക, പേ റിവിഷൻ കമ്മിറ്റി രൂപീകരിക്കുക, മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പണിമുടക്കുക. മുന്നോടിയായി കേരള ബേങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരള ബേങ്ക് കണ്ണൂർ മേഖല ഓഫീസിനു മുൻപിൽ ധർണ നടത്തി. ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കെ പി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു .മനോജ് കൂവേരി, മുണ്ടേരി ഗംഗാധരൻ, പി സുനിൽകുമാർ, രേഖ കുപ്പത്തി, ഹഫ്സ മുസ്തഫ, ടി പി സാജിദ് തുടങ്ങിയവർ സംസാരിച്ചു.