സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീ ശൻ
തിരുവനന്തപുരം :സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച തുടങ്ങുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീ ശൻ അറിയിച്ചു. ഇതിനായി 1,105 കോടി രൂപ അനുവദി ച്ചു. ഓണംപ്രമാണിച്ച് പെൻഷൻ വിതരണം നേരത്തേ യാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി 630.05 കോടി രൂപയുടെ ഓണം ആനുകൂല്യവും പ്രഖ്യാ പിച്ചു. ജീവനക്കാർക്ക് 4,500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും ലഭിക്കും. ബോണസിന് അർ ഹതയില്ലാത്തവർക്ക് 3,000 രൂപ ഉത്സവബത്ത നൽകും.പാർട്ടൈം താത്കാലിക ജീവനക്കാർക്ക് 6,000 രൂപ അഡ്വാൻസ് ലഭിക്കും. ആശ വർക്കർമാർക്കും അങ്കണ വാടി ജീവനക്കാർക്കും 1,450 രൂപയും പെൻഷൻകാർ ക്ക് 1,250 രൂപയും ഉത്സവബത്തയായി അനുവദിച്ചു. പി ന്നാക്ക വിഭാഗക്കാരുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർ ക്കാൻ 310 കോടി രൂപയും നൽകി. നെല്ലു സംഭരിച്ചതിന് സപ്ലൈകോയ്ക്ക് ജൂലായ് 26 വരെയുള്ള പി.ആർ.എസ്. കുടിശ്ശിക തീർക്കാൻ 150 കോടി രൂപ അനുവദിച്ചു